-t-t-ahammaed
ജനറൽ സെക്രട്ടറി ടി. ടി. അഹമ്മദ്

പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരും ചിഹ്നവും ദുരുപയോഗം ചെയ്ത് ചിലർ വൻ പണപിരിവാണ് നടത്തുന്നതെന്നും ഇത് പത്തനംതിട്ടയിലെ വ്യാപാരികൾ തിരിച്ചറിയുമെന്നും ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജ ഹാൻ പറഞ്ഞു. പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ശശി ഐസക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ജില്ലാ ട്രഷറാർ വി. ഉണ്ണികൃഷ്ണൻ, താലൂക്ക് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആർ. അജയകുമാർ, ശ്രീകുമാർ കൂടൽ, സംസ്ഥാന പ്രവർത്തകസമിതിയംഗങ്ങളായ എ. നൗഷാദ് റാവുത്തർ, എം. സലിം, ജില്ലാ സെക്രട്ടറി കെ.എം. മോഹൻകുമാർ, സംസ്ഥാന കൗൺസിലംഗം തോമസ് കുട്ടി മണിമലേത്ത് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി :- ശശി ഐസക് ആരോമ ഹോട്ടൽ (പ്രസിഡന്റ്) , ടി. ടി. അഹമ്മദ്, അൽമനാ ഡേഴ്സ് (ജനറൽ സെക്രട്ടറി), ഗീവർഗീസ് ജോസ് കുന്നംകുളം സ്റ്റോഴ്സ് (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.