nadaka-kalari
നാടക കളരി ഇന്നു സമാപിക്കും

പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്‌ക്കൂളിൽ നടന്നുവരുന്ന നാടക കളരി ബുധനാഴ്ച സമാപിക്കും. നാടക സംവിധായകൻ ഫ്രാൻസിസ് ടി. മാവേലിക്കര സമാപന സമ്മേളനവും നാടക അവതരണവും ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്യാമ്പിൽ പങ്കെടുത്തവർ തയാറാക്കിയ നാടകം അവതരിപ്പിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത 30 ബാലവേദി കൂട്ടുകാരാണ് കളരിയിൽ പങ്കെടുക്കുന്നത്. കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിലും ഇടപ്പരിയാരം ജനകീയ വായനശാലയുമാണ് സംഘാടകർ.
സമാപന സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. തുളസീധരൻ പിള്ള അദ്ധ്യക്ഷനാകും. ക്യാമ്പ് ഡയറക്ടർ എം.എൻ. സോമരാജൻ അവലോകനം നടത്തും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.