pampa

കോഴഞ്ചേരി: തണ്ണീർത്തടങ്ങളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ പമ്പാപരിരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ശില്പശാല കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.ആർ. വിനയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. സുകുമാരൻ നായർ രചിച്ച തണ്ണീർത്തടങ്ങളുടെ സംരക്ഷണവും പരിപാലനവും എന്ന പുസ്തകം തോട്ടപ്പുഴശേരി പഞ്ചായത്തംഗം സാറാമ്മ ജേക്കബിന് നൽകി ആർ.കൃഷ്ണകുമാർ പ്രകാശനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. വിനോദ് മാത്യു, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ, എൻ. കെ. ഷൈല എന്നിവർ ക്ളാസെടുത്തു. . . ഡോ. വർഗീസ് മാത്യു, അലക്​സാണ്ടർ. കെ. തോമസ്, പ്രസന്നകുമാർ, സാറാമ്മ ജേക്കബ്, എന്നിവർ സംസാരിച്ചു.