തിരുവല്ല: വൈ.എം.സി.എയും മാക്‌ഫാസ്റ്റ് കോളേജും ബോധനയും സംയുക്തമായി സംഘടിപ്പിക്കുന്ന ചക്ക-മാങ്ങാ മേളയ്ക്ക് തുടക്കമായി. തിരുവല്ല വൈ.എം.സി.എ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഷാജി പറയത്തുകാട്ടിൽ അദ്ധ്യക്ഷനായി. തമിഴ്നാട്, ആന്ധ്രാ, ഹിമാചൽപ്രദേശ്, പഞ്ചാബ്, കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള മാങ്ങകളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. മാങ്ങയിൽ നിന്നും ചക്കയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉല്പന്നങ്ങളെക്കുറിച്ചുള്ള സെമിനാർ ജൂൺ ഒന്നിന് രാവിലെ 10. 30ന് വൈ.എം.സി.എയിൽ നടക്കും. ആൻസി മാത്യു പാലാ ക്ലാസെടുക്കും. ഏറ്റവും നല്ല പ്ലാവ്, മാവ് കർഷകർക്കായി ഈ വർഷം മുതൽ അവാർഡുകൾ ഏർപ്പെടുത്തും. കർഷകർക്ക് അവാർഡിന് അപേക്ഷിക്കാം. ജൂൺ അഞ്ചിന് അവാർഡുകൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9447456027. ജൂൺ അഞ്ചിന് മേള സമാപിക്കും.