കോന്നി : മീൻ പിടിക്കാൻ ആറ്റിലിറങ്ങിയ റിട്ട. സി.ആർ.പി.എഫ്. എസ്.ഐ ചെളിയിൽ പുതഞ്ഞ് മരിച്ചു. ഐരവൺ മാവേലിൽ വീട്ടിൽ കെ.ജി. രാജൻ(60) ആണ് മരിച്ചത്. അച്ചൻകോവിലാറ്റിൽ കോന്നി താഴം വട്ടോളികടവിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്തു.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: മണി. മക്കൾ :ശ്രീവിദ്യ, ശ്രീരഞ്ജിനി, ശ്രീകുമാർ. മരുമക്കൾ: പ്രവീൺ, സുധീഷ് .