adharam
പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി വിദ്യാർത്ഥികളെ ചെങ്ങന്നൂർ മൈക്രാസെൻസ് കംപ്യൂട്ടേഴ്‌സിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങ് നഗരസഭാ കൗൺസിലർ സുജ ജോൺ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിയയം നേടിയ വിദ്യാർത്ഥികളെ ചെങ്ങന്നൂർ മൈക്രാസെൻസ് കമ്പ്യൂട്ടേഴ്‌സിന്റെ നേതൃത്വത്തിൽആദരിച്ചു. നഗരസഭാ കൗൺസിലർ സുജ ജോൺ ഉദ്ഘാടനം ചെയ്തു. മൈക്രാസെൻസ് കംമ്പ്യൂട്ടേഴ്‌സ് ഡയറക്ടർ സന്തോഷ് അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജി പ്രകാശ് മുഖ്യാതിഥിയായിരുന്നു.