മല്ലപ്പള്ളി: കേരള സർക്കാർ സഹകരണ വകുപ്പിന്റെ സഹകരണത്തോടുകൂടി പ്രളയ ബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന കെയർ ഹോം പദ്ധതിയിൽ മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ ഗ്രഹപ്രവേശനം നടന്നു. ഇരവിപേരൂർ പഞ്ചായത്തിലെ പുലയകുന്നിൽ കൊടുമണ്ണിൽ ഭാസ്ക്കരൻ അഴകന് ആറേമുക്കാൽ ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിച്ച വീടാണ് ഇന്നലെ കൈമാറിയത്. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്.വിജയൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജേക്കബ് ജോർജ്ജ് താക്കോൽ കൈമാറി. സഹകരണ സംഘം അസി.റെജിസ്റ്റാർ സി.ടി.സാബു, ഇൻസ്പെക്ടർ വനജാദേവി വി.എസ്., ഭരണ സമിതി അംഗങ്ങളായ അലക്സാണ്ടർ വറുഗീസ്, പി.പി. ഉണ്ണിക്കൃഷ്ണൻ നായർ, രാജൻ എം. ഈപ്പൻ, ജോർജ്ജുകുട്ടി പരിയാരം, ശാലിനി രാജേന്ദ്രൻ, സെക്രട്ടറി പി.കെ. മോഹനവർമ്മ, അസി. സെക്രട്ടറി പി.വി. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.