accident
ഇലന്തൂർ പരിയാരം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ തകർന്ന കാർ

പരിയാരം: ​ ഇലന്തൂർ പരിയാരം ജംഗ്ഷനിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനും രണ്ട് മക്കൾക്കും പരിക്കേറ്റു. വെണ്ണിക്കുളം സ്വദേശിയായ യുവാവിന്റെ നില ഗുരുതരമാണ്. ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു..