ചെങ്ങന്നൂർ: ഓട്ടോ ടാക്‌സി ടെമ്പോ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ടൗൺ മാർക്കറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ സജീവ് അദ്ധ്യക്ഷത വഹിച്ചു. എം.എച്ച് റഷീദ്, പി ആർ രമേഷ് കുമാർ, എം.കെ മനോജ്, ജോൺസൺ വർഗീസ് എന്നിവർ സംസാരിച്ചു. കെ.കെ ചന്ദ്രൻ സ്വാഗതവും സജി ആർ പള്ളിമലയിൽ നന്ദിയും പറഞ്ഞു.