അടൂർ: അടൂരിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ അടൂർ മലമേക്കര കല്ലുംപുറത്ത് പരേതരായ രാമൻപിള്ളയുടേയും കമലാക്ഷിയമ്മയുടേയും മകൻ ആർ.രാധാമോഹൻ (ആർ. ആർ. മോഹൻ, 72) നിര്യാതനായി സംസ്കാരം നടത്തി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ദീർഘകാലം വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകനായും അടൂർ കോ - ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം മാതൃഭൂമി അടൂർ ലേഖകനായിരുന്നു. രണ്ട് ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിവാഹിതനാണ് . സഹോദരങ്ങൾ :കെ.ആർ രാധാകൃഷ്ണൻ കെ.ആർ.രാധ, കെ.ആർ.രാധിക, പരേതനായ കെ.ആർ.രാധാനന്ദൻ.സഞ്ചയനം ജൂൺ 6ന് രാവിലെ 8 ന്