കൊല്ലം: കേരളത്തിൽ മാത്രമായി ഒരു ശതമാനം പ്രളയ സെസ് ചുമത്തുന്നത് 'ഒരു രാജ്യം ഒരു നികുതി' എന്ന ജി.എസ്.ടി തത്വത്തിന് വിരുദ്ധമാണെന്നും വിദേശ കുത്തകകളുടെ കടന്നു കയറ്റവും ഇ-ഇൻവോയ്സ് നടപ്പാക്കുന്നത് വഴിയും തകർച്ച നേരിടുന്ന വിതരണ വ്യാപാരരംഗം കൂടുതൽ ദുരിതത്തിലാകുമെന്നും ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗം അഭിപ്രായപ്പെട്ടു.
കൊല്ലം എ.കെ.ഡി.എ ഭവനിൽ നടന്ന പൊതുയോഗം കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഡി.എ മുൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ശ്യാമപ്രസാദ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, എ.കെ.ഡി.എ ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. തോമസ്, ട്രഷറർ ഇ. നാസറുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ. നിസാം, സൗത്ത് സോൺ ചെയർമാൻ മുജീബുർ റഹ്മാൻ, അജിരാജ്, ബി. രാജീവ്, നേതാജി ബി. രാജേന്ദ്രൻ, ഡോ. രാമഭദ്രൻ, എ. ജവഹർ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ബി. വേണുഗോപാലൻ നായർ (പ്രസിഡന്റ്), കെ.ജെ. തോമസ് (ജനറൽ സെക്രട്ടറി), ഇ. നാസറുദ്ദീൻ (ട്രഷറർ), സുദർശനൻ പിള്ള, ബിജു ശിവദാസ്, മനോജ് (വൈസ് പ്രസിഡന്റുമാർ), തുളസീദാസൻ, ഐസക്, പ്രമോദ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ജോൺ വരണാധികാരിയായിരുന്നു.