കൊല്ലം: കേരള സംസ്ഥാന സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി ആശുപത്രി ജംഗ്ഷൻ ചാമക്കട വഴി ചിന്നക്കട ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് കക്കാക്കുന്ന് എ. ഉസ്മാൻകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പുന്നല ഷാജഹാൻ, അമ്പുവിള ലത്തീഫ്, കെ.ജെ. താഷ്കന്റ്, കൊല്ലൂർവിള ബദറുദ്ദീൻ, ചക്കാല നാസർ, ബദീഹുദ്ദീൻ, തോപ്പിൽ നൗഷാദ്, കെ.എം.എം.എൽ ശ്രീകുമാർ, ഇട്ടിമൂട്ടിൽ നിസാം, കെൽ ഷാജഹാൻ, മുസ്ലിം ലീഗ് കൊല്ലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ, കാർട്ടൂർ ബഷീർ എന്നിവർ സംസാരിച്ചു.
ഷാജി ഫെർണാണ്ടസ്, മൈതീൻകുഞ്ഞ് പോരുവഴി, അബ്ദുള്ള കോഴിമുക്ക്, പോളയത്തോട് ഷാജഹാൻ, ഗിരീഷ് മീറ്റർകമ്പനി പള്ളിമുക്ക്, കുണ്ടറ അൻസാർ, പള്ളിത്തോട്ടം ബഷീർ, നാഫി വേളിക്കാടൻ, ചകരിക്കട അൻസാരി, മാജിത വഹാബ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.