കൊട്ടിയം: ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമുക്കിൽ നിന്ന് ആരംഭിച്ച മേയ്ദിന റാലി ചാത്തന്നൂർ ജംഗ്ഷനിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ റീജിയണൽ പ്രസിഡന്റ് മൈലക്കാട് സുനിലിന് പതാക കൈമാറി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ശശാങ്കൻ ഉണ്ണിത്താൻ, തോമസ് കളരിക്കൽ, മഹേശ്വരൻ, പറവൂർ ഹക്കിം, അബു, ചാത്തന്നൂർ മുരളി, പറവൂർ സജീവ്, സുന്ദരേശൻ പിള്ള, പൂതക്കുളം സുനിൽ, ജയചന്ദ്രൻ, ചിറക്കര ഷാബു, ശിഖാവ്, സാബു ഐ.ഒ.സി, ഗീതാ ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി.