കുന്നത്തൂർ: താറാവുകൾക്ക് മുട്ടയിടാനായി തയ്യാറാക്കിയിരുന്ന കൂട്ടിലെ വലയിൽ കുരുങ്ങിയ കരിമൂർഖന് വാവാ സുരേഷ് രക്ഷകനായി. കുന്നത്തൂർ കിഴക്ക് അഞ്ജനത്തിൽ മനോജിന്റെ വീട്ടിലായിരുന്നു സംഭവം. ഇന്നലെ രാവിലെയാണ് മുറ്റത്ത് തെക്കുഭാഗത്തായി താറാവുകൾക്ക് മുട്ടയിടാനായി കെട്ടിയ കൂട്ടിലെ വലയിൽ മൂർഖൻ കുടുങ്ങിയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞ് പ്രദേശവാസികളെല്ലാം സ്ഥലത്തെത്തി. വിവരം അറിഞ്ഞ് 12 മണിയോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് കത്രിക ഉപയോഗിച്ച് വല അറുത്തുമാറ്റി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. ഏകദേശം 8 അടിയോളം നീളമുള്ള പാമ്പിന് 6 വയസ് പ്രായമാണുള്ളത്.