care
ലോക തൊഴിലാളി ദിനത്തിൽ കിടപ്പിലായ തൊഴിലാളിക്ക് ആശ്വാസമായി പാവുമ്പ പാലിയെറ്റ് കെയർ.

പാവുമ്പാ: പാലിയേറ്റീവ് കെയർ വാളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ പാവുമ്പയിലെ കിടപ്പിലായ രോഗികളുടെ വീട്ടിൽ സന്ദർശനം നടത്തി പരിചരിക്കുന്ന "ഹോം കെയർ" പദ്ധതിയുടെ ഭാഗമായി കിടപ്പിലായ തൊഴിലുറപ്പ് തൊഴിലാളി കമലമ്മയ്ക്ക് തഴവ ഗ്രാമ പഞ്ചായത്ത്' പ്രസിഡന്റ് എസ്. ശ്രീലത തൊഴിലാളി ദിനത്തിൽ വീൽചെയർ നൽകി. പാവുമ്പ വില്ലേജിലുള്ള കിടപ്പിലായവരുടെയും, വാർദ്ധക്യകാല ദുരിതം ബാധിച്ചവരുടെയും സർവേ പൂർത്തീകരിച്ച് അർഹരായവർക്ക് വേണ്ട സഹായങ്ങൾ ഘട്ടം ഘട്ടമായി ചെയ്ത് കൊടുക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജയശ്രീ, പഞ്ചായത്ത് മെമ്പർ ജയകുമാരി, സി.പി.എം ലോക്കൽ സെക്രട്ടറി മധു മാവോലിൽ, ചന്ദ്രൻ പിള്ള, ബിജു ചുരുളി, സലാം ദാമോദരൻപിള്ള, ജി. അജി കണ്ണൂർ, ഷൗക്കത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.