കൊട്ടാരക്കര: കരിക്കം വൈ.എം.സി.എ നടപ്പാക്കുന്ന സാന്ത്വന സ്പർശം കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം വിളക്കുടി സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ നിർവഹിച്ചു. പ്രസിഡന്റ് പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ആർ.ഐ ഏഷ്യ സെക്രട്ടറി ജനറൽ ഡോ. ഏബ്രഹാം കരിക്കം ചാരിറ്റി വിതരണം നിർവഹിച്ചു. പുനലൂർ സബ് റീജിയൻ ചെയർമാൻ കെ. ബാബുക്കുട്ടി, ദക്ഷിണമേഖലാ കോ ഓർഡിനേറ്റർ സി.പി. ശാമുവേൽ, ജനറൽ കൺവീനർ മാത്യു വർഗീസ്, സെക്രട്ടറി പി.വൈ. തോമസ്, വി.വർഗീസ്, കെ. ഇടിക്കുള, എം. തോമസ്, ജോർജ് മത്തായി, എൽ. ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.