കൊല്ലം: എ.ഐ.വൈ.എഫിന്റെ 60-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലെ രക്തബാങ്കിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ രക്തദാനം നടത്തി. സാമൂഹ്യ സേവനത്തിൽ യുവജനങ്ങളുടെ ആത്മാർത്ഥമായ ഇടപെടൽ ഉണ്ടാകണമെന്ന സന്ദേശം പങ്കുവച്ചു കൊണ്ടാണ് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി രക്തദാന കാമ്പയിൻ സംഘടിപ്പിച്ചത്. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ രക്തദാനം നടത്തി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് നേതാക്കളായ ജഗത് ജീവൻ ലാലി, സി.പി. പ്രദീപ്, വിനിത വിൻസെന്റ്, ജി.എസ്. ശ്രീരശ്മി, രാജേഷ് ചിറ്റൂർ എന്നിവർ സംസാരിച്ചു . ആർ. ശരവണൻ, അതുൽ ബി. നാഥ്, വി. വിനേഷ്, എ. നൗഷാദ്, ആർ. ഷംനാൽ, അരുൺ വി. മോഹൻ എന്നിവർ നേതൃത്വം നൽകി.
60-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി ജില്ലയിലുടനീളം യുവജന റാലി, സാംസ്കാരിക സദസ്, പൂർവകാല നേതൃസംഗമം, പരിസ്ഥിതി സംരക്ഷണ സദസ് തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഇതുവരെ സംഘടിപ്പിച്ചത്.