കൊല്ലം: പാരിപ്പള്ളി വലിയ കൂനമ്പായിക്കുളത്തമ്മ എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റും കൾച്ചറൽ ഫെസ്റ്റിവലും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അൻസലം രാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി. ബൈജു, ട്രഷറർ ഡി. ചന്ദ്രശേഖരൻ, പ്രൊഫ. ഡോ. ബെന്നി ജോസഫ്, പ്രൊഫ. എസ്. പ്രമോദ്, പ്രൊഫ. എച്ച്. അൻസർ, പ്രൊഫ. കെ. പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. കെ. ചാണ്ടപ്പിള്ള പണിക്കർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ബി. കാർത്തിക് നന്ദിയും പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ടെക് ഫെസ്റ്റിലും കൾച്ചറൽ ഫെസ്റ്റിലും കോളേജ് വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത യന്ത്രസാമഗ്രികളുടെ പ്രദർശനവും വിവിധ കലാപരിപാടികളും നടന്നു. വിജയികൾക്ക് ട്രസ്റ്റ് ഭാരവാഹികൾ ട്രോഫികൾ സമ്മാനിച്ചു.