കൊല്ലം: യൂനുസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് എൻജിനിയറിംഗ് കോളേജുകളിലെ 2014-18 ബാച്ചിന്റെ കോൺവൊക്കേഷൻ നടന്നു. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. എ. യൂനുസ് കുഞ്ഞ് എക്സ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യാ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. രമേഷ് ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മേയർ വി. രാജേന്ദ്രബാബു, പ്രസ് ക്ളബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത് എന്നിവർ വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുരസ്കാരം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. പി. ശ്രീരാജ്, കോളേജ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ്, അഡ്വ. അൻസർ യൂനുസ് എന്നിവർ സംസാരിച്ചു.