പത്തനാപുരം : പുനലൂർ - പത്തനംതിട്ട പാതയിൽ കല്ലുംകടവ് ജംഗ്ഷന് സമീപം വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12. 30 ഓടെയായിരുന്നു സംഭവം. കലഞ്ഞൂർ ഭാഗത്ത് നിന്നും വന്ന ടിപ്പറിന്റെ പ്ലേറ്റുകൾ തകരാറിലായതിനെ തുടർന്ന് വാഹനം നിന്ത്രണം വിട്ട് കടയ്ക്കലിൽ നിന്ന് വരുകയായിരുന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ടിപ്പർ വീണ്ടും മുന്നോട്ട് പോയി മറ്റൊരു കാറിലും ഇടിച്ചുകയറി. ഇന്നോവയിൽ യാത്ര ചെയ്തിരുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ വിപിൻ വിജയൻ, മാതാവ് ലതാ വിജയൻ പിതൃസഹോദരി ശോഭന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.