kpo-digitel-laibrery
കെ.പി.ഒ ഡിജിറ്റൽ ലൈബ്രറി സംഘടിപ്പിക്കുന്ന ഗ്രന്ഥശാല അംഗത്വ വാരാചരണത്തിന്റെ ഭാഗമായി നടന്ന അംഗത്വവിതരണോദ്ഘാടനം കുളത്തൂപ്പുഴ സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗം കെ.ജി. ബിജു നിർവഹിക്കുന്നു.

കുളത്തൂപ്പുഴ: കെ.പി.ഒ ഡിജിറ്റൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്രന്ഥശാല അംഗത്വവാരാചരണത്തിന്റെ ഭാഗമായി നടന്ന അംഗത്വവിതരണോദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ഷമീ‌ർ മീരാൻെറ അദ്ധ്യക്ഷതയിൽ കുളത്തൂപ്പുഴ സർവീസ് സഹകരബാങ്ക് ഭരണ സമിതി അംഗം കെ.ജി. ബിജു നിർവഹിച്ചു. 11-ാം തീയതി വരെ നടക്കുന്ന പരിപാടിയിൽ അംഗത്വം നഷ്ടമായവർക്ക് പുതുക്കാനും അവസരമുണ്ടാകും. സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഭാരവാഹികളായ ഒ. ഷെമീർ, ഇഖ്ബാൽ, ഫഹദ്ബദർ, അമാനുള്ള ഖാൻ,ഷെമീർ സാംനഗർ എന്നിവർ നേതൃത്വം നൽകി.