spc
തങ്കശേരി ഇൻഫന്റ് ജീസസ് എച്ച്.എസ്.എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സമ്മർ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പാസിംഗ് ഔട്ട് പരേഡിൽ സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു സല്യൂട്ട് സ്വീകരിക്കുന്നു

കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് എച്ച്.എസ്.എസിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സമ്മർ ക്യാമ്പ് 'ചെയിഞ്ച് ലീഡേഴ്‌സ് മീറ്റ് 2019' സമാപിച്ചു. ക്യാമ്പിന് സമാപനം കുറിച്ച് നടന്ന പാസിംഗ് ഔട്ട് പരേഡിൽ സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു സല്യൂട്ട് സ്വീകരിച്ചു.

17 സ്‌കൂളുകളിൽ നിന്ന് 19 പ്ലറ്റൂണുകളിലായി 568 സീനിയർ കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. പൂയപ്പള്ളി ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് ബാൻഡ് ട്രൂപ്പ് പരേഡിന് അകമ്പടിയേകി. പരവൂർ ഭൂതക്കുളം ഗവ.എച്ച്.എസിലെ ബി.ആർ. ആദിത്യ, അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസിലെ എസ്. ശബരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരേഡ്.

ഡി.ഡി.ഇ കെ.എസ്. ശ്രീകല, എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ പി.എം. മുഹമ്മദ് ആരിഫ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു. സ്റ്റുഡന്റ് പൊലീസ് അസി. നോഡൽ ഓഫീസർ വൈ.സോമരാജ് കേഡറ്റുകൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാദർ ഡോ. സിൽവി ആന്റണി ക്യാമ്പിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിച്ചു.