പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ 12-ാം വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ പത്തനാപുരം കല്ലുംകടവ് മംഗല്യ ഹാളിൽ നടന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ രാജൻ മഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ആത്മീയതയുടെ അപാരത കണ്ടെത്തിയ അവതാര പുരുഷനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും ഗുരുദർശനത്തോട് കേരളകൗമുദി ഒഴികെ മറ്റ് പത്ര - ദൃശ്യമാദ്ധ്യമങ്ങൾ വേണ്ടത്ര നീതി പുലർത്തുന്നില്ലെന്നും രാജൻ മഞ്ചേരി പറഞ്ഞു. യോഗത്തിൽ യൂണിയൻ സെക്രട്ടറി ബി. ബിജു വരവു-ചെലവ് കണക്കും, ബാക്കിപത്രവും, റിപ്പോർട്ടും, ബഡ്ജറ്റും അവതരിപ്പിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് യോഗത്തിൽ വായിച്ച് അംഗീകരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ കൗൺസിലർമാരായ ജി. ആനന്ദൻ, വി.ജെ. ഹരിലാൽ, ബി. കരുണാകരൻ, റിജു വി. ആമ്പാടി, പി. ലെജു, ജി. തുളസീധരൻ എന്നിവർ പങ്കെടുത്തു. പത്തനാപുരം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ബി. ബിജു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ നന്ദിയും പറഞ്ഞു. യോഗത്തിൽ യൂണിയൻ നിബന്ധന 40-പ്രകാരമുള്ള പ്രതിനിധികൾ പങ്കെടുത്തു.