obsureshbabu
സുരേഷ്ബാബു

ശൂരനാട്: മരം മുറിയ്ക്കുന്നതിനിടയിൽ മുറിച്ച മരം തലയിൽ വീണു ഗൃഹനാഥൻ മരിച്ചു. പോരുവഴി അമ്പലത്തും ഭാഗം കിണറുവിളയിൽ സുരേഷ് ബാബു (51) ആണ് മരിച്ചത്. സി.പി. ഐ സാംസ്കാരിക നിലയം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ അമ്പലത്തും ഭാഗത്ത് തേക്കുമരം മുറിയ്ക്കുന്നതിനിടയിൽ മുറിച്ച മരം തെറിച്ചു വന്ന് തലയിൽ അടിക്കുകയായിരുന്നു. അടിയുടെ അഘാതത്തിൽ തലയിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് മരണം സംഭവിച്ചു. സരസ്വതിയാണ് ഭാര്യ. മക്കൾ:വിഷ്ണു, വീണ. മരുമക്കൾ: ശരണ്യ, അനു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.