കരുനാഗപ്പള്ളി: ക്ലാപ്പന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇ.എം.എസ് സാംസ്കാരികവേദി കുട്ടികൾക്കായി സംഘടിപ്പിച്ച പാട്ടുമാടം അവധിക്കാല ക്യാമ്പിന് തുടക്കമായി. ബാലവേദി പ്രവർത്തകരായ 100 ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ധന്യ അദ്ധ്യക്ഷത വഹിക്കും. ജനകീയ ഗായകൻ വി.കെ. ശശിധരന്റെ സംഗീത ശില്പങ്ങൾ സംഘഗാനങ്ങളായി ആലപിക്കുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകും.