പുനലൂർ: നഗരസഭയിലെ ആരംപുന്ന ബഡ്സ് സ്കൂൾ കേന്ദ്രീകരിച്ച് മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രത്യേക സാന്ത്വന പരിചരണ പദ്ധതികൾക്ക് തുടക്കമായി. ഗവ. താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ സെക്കൻഡറി ടീമിന്റെ നേതൃത്വത്തിലാണ് പരിചരണ പദ്ധതികൾ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പതിനഞ്ച് കുട്ടികളുള്ള ബഡ്സ് സ്കൂളിൽ ഫിസിയോതെറാപ്പി വിദഗ്ദ്ധർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ ആഴ്ചയിൽ ഒരു ദിവസം വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് വിദഗ്ദ്ധചികിത്സ നൽകും. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. ബഡ്സ് സ്കുളിലെ കുട്ടികൾക്ക് വേണ്ടി റോട്ടറി ക്ലബ് സംഭവാന ചെയ്ത കിറ്റുകളുടെ വിതരണം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ നിർവഹിച്ചു.