കരുനാഗപ്പള്ളി: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 95ാം മഹാസമാധി ദിനാചരണം എസ്.എൻ.എസ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി വൈ.എം.സി.എ ഹാളിൽ എസ്.എൻ.എസ് ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ എസ് ട്രഷറർ പുതുക്കരി സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണവും ഡോ. പ്രേമ ജി. പിഷാരടി സമാധി ദിന സന്ദേശവും നല്കി. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. വനിത സമാജം വൈസ് പ്രസിഡന്റ് മീന മുരളി, ജ്യോതിസ് രാധാകൃഷ്ണൻ, താരാനാഥ് തുടങ്ങിയവർ സംസാരിച്ചു.