sreelekshmi-19

കൊല്ലം: പോളയത്തോട്ടിലെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ പത്തൊൻപതുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ അയിരക്കുഴി കൊച്ചുതോട്ടംമുക്ക് തെക്കേടത്ത് വീട്ടിൽ ഷിബുവിന്റെയും സന്ധ്യയുടെയും മകൾ ശ്രീലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നഗരത്തിലെ സ്വകാര്യ ഏവിയേഷൻ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി ബന്ധുവായ പെൺകുട്ടിയ്ക്കും മറ്റൊരു പെൺകുട്ടിക്കുമൊപ്പമായിരുന്നു ഹോസ്റ്റൽ മുറിയിൽ താമസം. രണ്ടുപേരും കഴിഞ്ഞ ദിവസം വീട്ടിൽ പോയതിനാൽ ശ്രീലക്ഷ്മി മുറിയിൽ തനിച്ചായിരുന്നു. ഇന്നലെ പുലർച്ചെ

മുറിയിൽ വെളിച്ചം കണ്ടതിനെ തുടർന്ന് മേട്രൺ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. അകത്ത് നിന്ന് പൂട്ടിയിരുന്ന മുറി പിന്നീട് ഈസ്റ്റ് പൊലീസെത്തിയാണ് തുറന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മുറിയിൽ നിന്ന് കത്തൊന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അച്ഛൻ ഷിബു വിദേശത്താണ്.