ശാസ്താംകോട്ട: ശാസ്താംകോട്ട സബ് ട്രഷറിയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി പഴയ സബ്ട്രഷറി കെട്ടിടം പൊളിച്ചുനീക്കി. കെട്ടിട നിർമ്മാണത്തിനായി 2.19 കോടി രൂപയ്ക്ക് കരാർ നൽകിയിട്ട് നാളേറെയായിരുന്നു. പഴയ കെട്ടിടത്തിന്റെ പൊളിച്ചുനീക്കൽ വൈകിയതാണ് നിർമ്മാണം നീണ്ടുപോകാൻ കാരണം .ഇതിനെതിരെ പെൻഷൻകാരുടെ പ്രതിഷേധവും ശക്തമായിരുന്നു.
പഴയകെട്ടിടം നീക്കം ചെയ്യുന്നതിന് 79715 രൂപയാണ് സർക്കാർ അനുവദിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെട്ടിടം പൊളിച്ചുനീക്കി വസ്തു നിരപ്പാക്കി.
ഇൻകൽ എന്ന കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. പത്ത് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 2008ലും കെട്ടിട നിർമ്മാണത്തിനായി ഇൻകലിന് കരാർ നൽകിയിരുന്നു. 70 ലക്ഷം രൂപയ്ക്കാണ് അന്ന് കരാർ നൽകിയത്. പഴയ കെട്ടിടം പൊളിക്കുന്നതിലുള്ള കാലതാമസമാണ് അന്നും വില്ലനായത്. തുടർന്ന് സമർപ്പിച്ച പുതിയ എസ്റ്റിമേറ്റ് പ്രകാരമാണ് നിലവിലെ കരാർ.
ജലം, വൈദ്യുതി ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് സർക്കാരിൽ നിന്ന് അനുമതി നേടിയട്ടുണ്ട്. കെട്ടിടത്തിന്റ തറക്കല്ലിടീൽ ഈ മാസം നടക്കും
കോവൂർ കുഞ്ഞുമോൻ, എം.എൽ.എ