kunnathoor
കെ.എസ്.ഇ.ബി ശൂരനാട് സെക്ഷന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് കുണ്ടറ 220 കെ.വി സബ് സ്‌റ്റേഷൻ അസിസ്റ്റന്റ് എൻജിനിയർ എസ്. നൗഷാദ് നയിക്കുന്നു

കുന്നത്തൂർ: സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് 'വൈദ്യുതി സുരക്ഷ ഉപഭോക്താക്കൾ അറിയേണ്ടത് ' എന്ന വിഷയത്തെ ആസ്പദമാക്കി കെ.എസ്.ഇ.ബി ശൂരനാട് സെക്ഷന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സുരക്ഷാ ബോധവല്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുണ്ടറ 220 കെ.വി സബ് സ്‌റ്റേഷൻ അസിസ്റ്റന്റ് എൻജിനിയർ എസ്. നൗഷാദ് ക്ലാസ് നയിച്ചു. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിതാ പ്രസാദ് ക്ളാസ് ഉദ്ഘാടനം ചെയ്തു. ശൂരനാട് സെക്ഷൻ അസി.എൻജിനിയർ കുര്യൻ കെ. കോശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ ചെയർമാൻ ഗിരീഷ്, പഞ്ചായത്തംഗം അഭിലാഷ്, സബ് എൻജിനിയർ ഫിറോസ്, സിനീയർ സൂപ്രണ്ട് വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.