pic-up-van
ചാത്തൻപാറ ക്വാറിയിലെ വെള്ളക്കെട്ടിൽ മറിഞ്ഞ ലോറി ഫയർഫോഴ്‌സ് ഉയർത്താൻ ശ്രമിക്കുന്നു

ഓയൂർ: ഇളമാട് മുളയിറച്ചാൽ ചാത്തൻപാറയിൽ ഇറച്ചിക്കോഴി മാലിന്യം ഉപേക്ഷിക്കാനെത്തിയ പിക് അപ്പ് വാൻ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മാലിന്യം വെള്ളക്കെട്ടിലേക്ക് തള്ളുന്നതിനിടെ വാൻ മറിയുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ എത്തി പൊലീസിലും ഫയർഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു, പിന്നീട് ഫയർഫോഴ്‌സെത്തി വാഹനം വടം ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വടം പൊട്ടി വാഹനം കയത്തിലേക്ക് മറിഞ്ഞു. കുന്നിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനം കുന്നിക്കോട് സ്വദേശിയായ നൗഷാദ് എന്നയാൾ വാടകയ്ക്കെടുത്തിരിക്കുകയായിരുന്നു. പോത്തൻകോട്, വെഞ്ഞാറമൂട് എന്നീ പ്രദേശങ്ങളിലെ കോഴിക്കടകളിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് വാഹനത്തിൽ ക്വാറിയിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാൻ ഡ്രൈവർ വിളക്കുപാറ മണലിൽ സ്വദേശി ബിജുവിനെ പൊലീസ് കസ്​റ്റഡിയിൽ എടുത്തു.