kunnathoor
കുന്നത്തൂർ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് തല ആലോചനായോഗം പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീനാ സജീവ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ രമാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ അതുല്യ രമേശൻ, ടി.കെ. പുഷ്പകുമാർ, ഷീജാ രാധാകൃഷ്ണൻ, ശ്രീദേവിഅമ്മ, ശ്രീകല, വസന്തകുമാരി, രേണുക, ഗീതാകുമാരി, അസി. സെക്രട്ടറി പി. പ്രസാദ്,ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, എൻ.ആർ.ഇ.ജി.എസ് പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സ്കൂൾ പ്രഥമാദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.