കൊട്ടിയം: വഴിയാത്രക്കാരൻ ജെ.സി.ബി തട്ടി മരിച്ചു. പാലത്തറ മാവിൻ മൂടിനടുത്ത് മൈലാപ്പൂര് നെടിയവിള മേലതിൽ പുത്തൻവീട്ടിൽ ജമാലുദീൻ ഉസൈബാ ബീവി ദമ്പതികളുടെ മകൻ നിസാമുദ്ദീനാണ് (41) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ മൈലാപ്പൂര് പ്രസ് ജംഗ്ഷനടുത്തായിരുന്നു അപകടം. മൈലാപ്പുരിൽ റോഡ് പണിക്കായി കൊണ്ടുവന്ന ജെ.സി.ബിയുടെ സമീപം നിന്നിരുന്ന ഇയാളെ ജെ.സി.ബി തട്ടുകയായിരുന്നു. ഉടൻ തന്നെ പാലത്തറയിലെ എൻ.എസ്. സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: നവാസ്, നിസാർ, സുനില.