കൊല്ലം: കേരള സർക്കാർ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുമായ അനിൽ സേവ്യറിന്റെ മാതാവും തങ്കശേരി തോട്ടക്കാട്ട് നഗറിൽ പരേതനായ ഫ്രാൻസിസ് സേവ്യറിന്റെ ഭാര്യയുമായ ആനി സേവ്യർ (79) നിര്യാതയായി. സംസ്ക്കാരം നാളെ വൈകിട്ട് 3.30ന് കൊല്ലംവാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മറ്റു മക്കൾ: സരോജ് ജൂസമ്മ (ഐ.ആർ.ഇ) റോസി, അജിത് (യു.എസ്.എ). മരുമക്കൾ: ഈഡിത്ത് പീറ്റേഴ്സ് (റിട്ട. എച്ച്.എസ്.എ), ഫ്രാൻസിസ് സേവ്യർ (റിട്ട. ഐ.ആർ.ഇ), ആൽബർട്ട് ചാക്കോ (കുവൈറ്റ്), സുധ (യു.എസ്.എ).