car

പുനലൂർ:വാളക്കോട് കൊടുംവളവിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ അലിമുക്ക് സ്വദേശി ശുചീന്ദ്രന് (55) ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. തമിഴ്നാട്ടിലേക്ക് പോയ കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. കാറിൻെറ മുൻ ഭാഗത്തെ ഗ്ളാസിൽ തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് 50 അടി താഴ്ചയുളള കുഴിയിലേക്ക് മറിഞ്ഞു.കാർ കൊക്കയുടെ ഭാഗത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിന്നു.