photo
കൈറ്റിന്റെ നേതൃത്വത്തിൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നു. കൈറ്റ് മാസ്റ്റർ ട്രൈനർ അനിൽകുമാർ സമിപം.

കുണ്ടറ: 2019 - 20 അദ്ധ്യയന വർഷം പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് പരിശീലനം ആരംഭിച്ചു. മൂന്ന് സ്പെല്ലുകളിലായി 15 ബാച്ചുകളിൽ 450 എൽ.പി, യു.പി അദ്ധ്യാപകർക്കാണ് കുണ്ടറ സബ് ജില്ലയിൽ പരിശീലനം നൽകുന്നത്. നാളെ മുതൽ 16 വരെയുള്ള നാലാം സ്പെല്ലിൽ 160 അദ്ധ്യാപകർക്ക് കൂടി പരിശീലനം നൽകാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുണ്ടറ എസ്.എൻ.എസ്.എം ഹൈർസെക്കൻഡറി സ്‌കൂൾ, എച്ച്.എസ്.എസ് കരിക്കോട് ടി.കെ.എം ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് കുണ്ടറ ഉപജില്ലയിലെ പരിശീലന കേന്ദ്രങ്ങൾ. കൈറ്റ് ജില്ലാ കോ ഒാഡിനേറ്റർ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഒാഡിനേറ്റർ, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രതിനിധികൾ തുടങ്ങിയവർ പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ച് വിലയിരുത്തും. സുനീർ, വിക്രമൻ പിള്ള, സുനിൽകുമാർ എ, പ്രവീൺ, ബിന്ദു കുമാരി, അൻസാറുദ്ദീൻ, ഇന്ദിര, വിനോദ് തുടങ്ങിയവർ റീഡേഴ്സ് പേഴ്സണലായി സേവനമനുഷ്ഠിക്കുന്നുണ്ട്. കൈറ്റ് മാസ്റ്റർ ട്രൈനർ എ. അനിൽകുമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.