road

ശാസ്താംകോട്ട: ഭരണിക്കാവ് - ശാസ്താംകോട്ട റോഡ് വികസനത്തിന്റെ ഭാഗമായി ശാസ്താംകോട്ട ജംഗ്ഷനിൽ റോഡിനോട് ചേർന്ന് ഓട നിർമ്മിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെയാണ് ജംഗ്ഷനിലെ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് മുന്നിൽ പഴയ ഓടയുടെ ഭാഗത്ത് പുതിയ ഓട നിർമ്മിക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞത്. വലിയ വളവും ഏറെ തിരക്കും ഉള്ള സ്ഥലത്ത് റോഡിന് വീതി കൂട്ടി ഓട നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറ്റ് സ്ഥലങ്ങളിൽ റോഡിന്റെ ഭാഗമായുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുത്തതു പോലെ ഇവിടെയും ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ കൃഷ്ണകുമാർ എന്നിവർ സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും കൂടുതൽ സ്ഥലമെടുത്ത് ഓട നിർമ്മിക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണി പുനരാരംഭിച്ചത്.