കൊല്ലം: പ്രമുഖ വ്യവസായിയും അർബൻ കാഷ്യു പ്രൊപ്രൈറ്ററുമായ വിക്ടർ ഒലെവ് ഫെർണാണ്ടസ് (62) നിര്യാതനായി. പ്രമുഖ വ്യവസായി പരേതനായ സ്റ്റാനിസ്ലെസ് ഫെർണാണ്ടസ് ലെറ്റീഷ്യ ദമ്പതികളുടെ മകനാണ്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5ന് കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിർമ്മല. മകൻ: ഉദയ്.