photo
കെ.എസ്.ടി.എ ആരംഭിച്ച ഗൈഡൻസ് സെന്ററിന്റെ ഉദ്ഘാടനം കൗൺസിലർ എൻ.സി.ശ്രീകുമാർ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഗൈഡൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠന സാദ്ധ്യതകൾ അറിയുന്നതിനും പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും വേണ്ടിയാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. സെന്ററിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ എൻ.സി. ശ്രീകുമാർ നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് എൽ.കെ. ദാസൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശ്രീകുമാരൻപിള്ള, സജികുമാർ, എം.എസ്. ഷിബു, ബിന്ദു ആർ. ശേഖർ, എന്നിവർ പ്രസംഗിച്ചു.