കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വ്യവസായ പ്രമുഖനും ദീർഘകാലം താലൂക്ക് മർച്ചന്റ്സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു പരപ്പാടി കെ. സുകുമാരന്റെ ഒന്നാംചരമ വാർഷിക ദിനാചരണം വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി നിജാംബഷി, മേഖലാ പ്രസിഡന്റ് ഡി. മുരളീധരൻ, ടി.കെ. സദാശിവൻ, എ.എ. ലത്തീഫ്, ഇ.എം. അഷറഫ്, എസ്. വിജയൻ, ഷംസുദ്ദീൻ, സരസചന്ദ്രൻ, പരപ്പാടി കെ. സുകുമാരന്റെ ഭാര്യ പ്രസന്ന തുടങ്ങിയവർ പ്രസംഗിച്ചു.