പുനലൂർ: പുനലൂർ നഗരസഭയുടെയും ഗവ.താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ആരോഗ്യ ശിൽപ്പശാല സംഘടിപ്പിച്ചു. മഴക്കാല ജന്യരോഗങ്ങളെ ചെറുക്കുന്നതിനും പകർച്ച വ്യാതികൾ പടർന്ന് പിടിക്കുന്നത് ഒഴിവാക്കുന്നതിനും വേണ്ടിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, കെ. ധർമ്മരാജൻ, ജോബോയ് പേരെര, ഇ.കെ. റോസ്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.