ഓച്ചിറ: യുവജനതയെ നന്മയുടെ വെളിച്ചത്തിലേക്ക് നയിക്കുവാൻ ഗ്രന്ഥശാലകൾക്ക് കഴിയുമെന്ന് ഏഴാച്ചേഴി രാമചന്ദ്രൻ. ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിയാൻ ലോക ക്ലാസിക്കുകൾ വായിക്കുന്നതിലൂടെ കഴിയുമെന്നും അവ നമ്മെ നേർവഴിയിലൂടെ സഞ്ചരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ആരംഭിച്ച മതപാഠശാലയുടേയും പരബ്രഹ്മഗ്രന്ഥശാലയുടേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ജി.സത്യന്റെ അദ്ധ്യക്ഷതയിൽ നടന്നയോഗത്തിൽ സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ, ഡി.ബി.കോളേജ് ശാസ്താംകോട്ട പ്രിൻസിപ്പാൾ ഡോ.സി.ഉണ്ണികൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, രക്ഷാധികാരി അഡ്വ.എം.സി.അനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.രഘുനാഥപിള്ള , ഖജാൻജി പ്രകാശൻ വലിയഴീക്കൽ കാര്യനിർവഹണ സമിതി അംഗങ്ങളായ കെ.പി.ചന്ദ്രൻ, ചൂനാട് വിജയൻപിള്ള, ആർ.രാധാകൃഷ്ണൻ, കട്ടച്ചിറ ഗോപൻ, എം.ഗോപാലകൃഷ്ണപിള്ള, ജി.ധർമ്മദാസ്, കൺവൻഷൻ-മതപാഠശാല കൺവീനർ ബി.എസ്.വിനോദ് തുടങ്ങിയവർ സംസാരിച്ചു.