ചാത്തന്നൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്കും കരസ്ഥമാക്കിയ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിദ്യാർത്ഥിയായ അജിൻ കെ. മണിക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇതേ സ്കൂളിലെ തന്നെ സയൻസ് വിദ്യാർത്ഥിയും ഇരട്ട സഹോദരിയുമായ അനു കെ. മണിക്കും എസ്.എൻ.ഡി.പി യോഗം ഉപഹാരം നൽകി ആദരിച്ചു. എസ്.എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ കുട്ടികളുടെ വീട്ടീലെത്തിയാണ് ഉപഹാരം സമർപ്പിച്ചത്. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റും ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂൾ പ്രഥമാദ്ധ്യാപകനുമായ ബി.ബി. ഗോപകുമാറും ഒപ്പം ഉണ്ടായിരുന്നു. ആദിച്ചനല്ലൂർ വെളിച്ചിക്കാല കാരംകോട്ട് വടക്കതിൽ വീട്ടിൽ കെ.വൈ. മണിയുടെയും ആനിയമ്മയുടെയും മക്കളാണ് ഈ ഇരട്ട സഹോദരങ്ങൾ.