jayaprakash
ഡോ. എം.എസ്. ജയപ്രകാശ് ഫൗണ്ടേഷൻ ആറാം ചരമവാർഷിക ദിനാചരണം മുൻ എം.എൽ.എ ജമീല പ്രകാശം ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ, പ്രൊഫ. ജി. മോഹൻദാസ്, എസ്. പ്രഹ്ലാദൻ, കോന്നി ഗോപകുമാർ, എ. നീലലോഹിതദാസ്, എം.എ. സമദ്, ആനേപ്പിൽ സുരേഷ്, എസ്. സുവർണകുമാർ, എം.എസ്. ജയകുമാർ എന്നിവർ സമീപം

കൊല്ലം: വളച്ചൊടിച്ച ചരിത്രത്തെ തിരുത്തിയെഴുതിയ പണ്ഡിതനായിരുന്നു ഡോ.എം.എസ്. ജയപ്രകാശെന്ന് മുൻ എം.എൽ.എ ജമീല പ്രകാശം പറഞ്ഞു. ഡോ. എം.എസ്. ജയപ്രകാശ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന ഡോ.എം.എസ്. ജയപ്രകാശിന്റെ ആറാം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജമീല പ്രകാശം.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. എ. നീലലോഹിതദാസ് അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 'ഡോ. എം.എസ്. ജയപ്രകാശിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ' എന്ന പുസ്തകം ജമീല പ്രകാശം ഫൗണ്ടേഷൻ രക്ഷാധികാരി പത്മാ ജയപ്രകാശിന് നൽകി പ്രകാശനം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും പ്രൊഫ.ജി. മോഹൻദാസ് വിജ്ഞപ്തി പ്രസംഗവും നടത്തി.

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. സുവർണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. കോന്നി ഗോപകുമാർ, ഉമർ ഫാറൂക്ക്, എ.എ. സമദ്, അഡ്വ. എസ്. പ്രഹ്ലാദൻ, എം.എസ്. ജയകുമാർ, മാർഷൽ ഫ്രാങ്ക്, ആനേപ്പിൽ സുരേഷ്, പ്രബോധ് എസ്. കണ്ടച്ചിറ, ക്ലാവറ സോമൻ, സുരേഷ് അശോകൻ, ഡോ. എ. അബ്ദുൾ സലാം, കേണൽ പി. വിശ്വനാഥൻ, കീർത്തി രാമചന്ദ്രൻ, ലത്തീഫ് മാമൂട്, എ.എ. ഷാഫി, ഷമ്മി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച കോഴിക്കോട് ഉമ ഫാറൂക്കിന്റെ 'സോമനാഥ ക്ഷേത്രം തകർത്തത് മുഹമ്മദ് ഗസ്നിയോ' എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.