കൊട്ടിയം: പള്ളിമുക്ക് ഇഖ്ബാൽ ലൈബ്രറിയിൽ ആരംഭിച്ച സൗജന്യ പി.എസ്.സി പരിശീലന ക്യാമ്പ് മുൻ താലൂക്ക് സപ്ലൈ ഓഫീസർ ആസാദ് അച്ചുമഠം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ വടക്കേവിള നേതൃത്വ സമിതി കൺവീനർ പട്ടത്താനം സുനിൽ മുഖ്യ പ്രഭാഷണം നടത്തി. തട്ടാമല രാജൻ ആശംസാ പ്രസംഗം നടത്തി. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് തുടർന്നും അഡ്മിഷൻ നൽകുന്നതാണ്. എല്ലാ ദിവസവും രാവിലെ 10ന് ക്ലാസ് ആരംഭിക്കും.