photo
നെറ്റിപ്പട്ടം കെട്ടിയ കെ.എസ്.ആർ.ടി.സി ബസ് കൊട്ടാരക്കര ഗണപതി ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്തപ്പോൾ

കൊല്ലം: തൃശൂർപൂരവും ആനയും ചർച്ചയും വിവാദവുമായിരിക്കെ ആനവണ്ടിക്ക് നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ചതിന്റെ ത്രില്ലിലാണ് കൊട്ടാരക്കരക്കാർ. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവത്തിന്റെ ഘോഷയാത്രയിലാണ് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് അലങ്കരിച്ച ബസ് പങ്കെടുത്തത്. നെറ്റിപ്പട്ടം ചാർത്തിയ ബസ് എല്ലാ വർഷവും ഇവിടെ നിന്ന് പതിവുള്ളതാണ്. ടൗൺ ചുറ്റിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ആനകളും കെട്ടുകാഴ്ചകളും വാദ്യമേളങ്ങളുമൊക്കെ ഇവിടുത്തെ ഘോഷയാത്രയിലുണ്ടാവുമെങ്കിലും ആനവണ്ടിയാണ് അന്നും ഇന്നും താരം! നവമാദ്ധ്യമങ്ങളിലൂടെ നെറ്റിപ്പട്ടം കെട്ടിയ ആനവണ്ടിക്ക് വലിയ പ്രചാരവും ലഭിക്കുന്നുണ്ട്.