hotel-in-sea

കടലിലെ സാഹസിക യാത്രയിക്കിടെ ഒരു ചൂട് ചായ കിട്ടിയാലോ? ഇപ്പോൾ അതിനും അവസരമുണ്ട്. നടുക്കടലിൽ ചായയും ഭക്ഷണവും തരാൻ ദുബായിലെ അക്വാപോഡ് റെഡി . കഴിഞ്ഞ മേയിലാണ് ഒഴുകും അടുക്കളയുടെ നിർമാണം തുടങ്ങിയത്. അൽസുഫൌ,കൈറ്റ് ബീച്ചുകൾക്ക് കൂടി ഇവിടം പ്രയോജനം ചെയ്യും. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും എത്തിക്കാമെന്നതാണ് ഒഴുകും അടുക്കളയുടെ പ്രത്യേകത. ഒഴുകും അടുക്കളയിൽ രണ്ടു തരത്തിൽ ഭക്ഷണം ഓർഡർ ചെയ്യാം. ആദ്യത്തേത് പതാക സമ്പ്രദായം. അക്വാപോഡിൽ നിന്നുള്ള സ്പീഡ് ബോട്ടിൽ സമീപത്തുള്ള സമുദ്ര യാനങ്ങളിൽ പതാകയും മെനുവും എത്തിക്കുന്നു. ആവശ്യക്കാർ പതാക ഉയർത്തിയാൽ അവിടെ പോയി ഓർഡർ ശേഖരിക്കും..ഒഴുകും അടുക്കളയ്ക്കടുത്തെത്തി നേരിട്ട് ഓർഡർ നൽകലാണ് അടുത്ത രീതി. ബർഗറാകും പ്രധാന ഭക്ഷണം.പൂർണമായും വൈദ്യുതിയിലാണ് അക്വാപോഡ് പ്രവർത്തിക്കുക. കടലിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിക്കാനും അക്വാപോഡിൽ സൗകര്യമുണ്ട്.