naga
പുനലൂരിൽ ആരംഭിച്ച മഴക്കാല പൂർവ ശുചീകരണം നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെമ്മന്തൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്താരംഭിച്ച ശുചീകരണം നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, എസ്. സുജാത, അംജത്ത് ബിനു, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, ജോബോയ് പേരേര, കെ. ധർമ്മരാജൻ എന്നിവർക്ക് പുറമെ കുടുംബശ്രീ, ഹരിത കർമ്മസേന, ആശ വർക്കർമാർ അടക്കമുള്ള നിരവധി പേർ ശുചീകരണത്തിൽ പങ്കാളികളായി.