vipin-cletus-33

ശാസ്താംകോട്ട: അദ്ധ്യാപകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങ ഐശ്വര്യയിൽ പരേതനായ ക്ലീറ്റസ് -വിപൻസൃ ദമ്പതികളുടെ മകൻ വിപിൻ ക്ലീറ്റസിനെയാണ് (33) കഴിഞ്ഞ ദിവസം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം മരിച്ചനിലയിൽ കണ്ടത്. ശാസ്താംകോട്ട ബി. ആർ. സിയിലെ റിസോഴ്സ് അദ്ധ്യാപകനായിരുന്നു. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ.