photo
നിർമ്മാണം നടക്കുന്ന പെരുങ്ങള്ളൂർ കോഴിപ്പാലം മന്ത്രി കെ. രാജു സന്ദർശിക്കുന്നു. അഡ്വ. ആർ. സജിലാൽ, ജി.എസ്. അജയകുമാർ തുടങ്ങിയവർ സമീപം

അഞ്ചൽ: ആയൂർ ​- പെരിങ്ങള്ളൂർ കോഴിപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വനം വകുപ്പ് മന്ത്രി കെ. രാജു നേരിട്ടെത്തി വിലയിരുത്തി. പാലം പണി എത്രയും വേഗം പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പുനലൂർ - ചടയമംഗലം മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോഴിപ്പാലം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന ഇടുങ്ങിയ പാലമായിരുന്നു. വാഹനയാത്രയ്ക്ക് സാധിക്കാതിരുന്ന ഇടുങ്ങിയ പാലം 8.50 മീറ്റർ വീതിയിൽ 3.75 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്. സന്ദർശനത്തിനെത്തിയ മന്ത്രിയോടൊപ്പം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം ജി.എസ്. അജയകുമാർ എന്നിവരുമുണ്ടായിരുന്നു.